അഹമ്മദാബാദ്: പട്ടേൽ സംവരണകാര്യത്തിൽ കോൺഗ്രസും ഹാർദിക് പട്ടേലിന്റെ പടിദാർ അനാമത് ആന്ദോളൻ സമിതി (പിഎഎഎസ്)യും ധാരണയിലെത്തി. ചർച്ചയിൽ ഉരുത്തിരിഞ്ഞ സംവരണ ഫോർമുലയും കോൺഗ്രസിനെ പിന്തുണയ്ക്കുന്നതു സംബന്ധിച്ചുള്ള തീരുമാനവും ഇന്നു രാജ്കോട്ടിൽ ഹാർദിക് പട്ടേൽ പ്രഖ്യാപിക്കുമെന്നു പിഎഎഎസ് കൺവീനർ ദിനേശ് ബംഭാനിയ പറഞ്ഞു.
ഇന്നലെ നടന്ന യോഗത്തിൽ ഹാർദിക് പട്ടേൽ പങ്കെടുത്തില്ല. കോൺഗ്രസ് നേതാക്കളായ ഭരത് സിംഗ് സോളങ്കി, സിദ്ധാർഥ് പട്ടേൽ, ബാബുഭായ് മൻഗുകിയ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ചർച്ച വിജയകരമായിരുന്നുവെന്നു സോളങ്കി പറഞ്ഞു. ഒരാഴ്ച മുന്പ് പിഎഎഎസ് നേതാക്കളുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ചർച്ച നടത്തിയിരുന്നു.