റായ്പുർ: ഛത്തീസ്ഗഡിൽ സിആർപിഎഫ് ജവാൻ മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. സുക്മ ജില്ലയിൽ ഇന്നലെ വെളുപ്പിന് 5.30നായിരുന്നു സംഭവം. ആന്ധ്രപ്രദേശ് സ്വദേശിയായ ഹെഡ് കോൺസ്റ്റബിൾ കെ. വെങ്കണ്ണ ആണു മാവോയിസ്റ്റ് സ്വാധീനമേഖലയായ ചിന്താഗുഫയിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റ വെങ്കണ്ണയെ ഹെലികോപ്റ്ററിൽ റായ്പുരിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.