ബറേലി(യുപി): സഞ്ജയ് ലീല ബെൻസാലിയുടെ പുതിയ ചിത്രം പദ്മാവതിയുമായി ബന്ധപ്പെട്ട വിവാദം ഉത്തരേന്ത്യയിൽ കത്തുന്നു. ചിത്രത്തിലെ നായിക ദീപിക പദുക്കോണിനെ ജീവനോടെ കത്തിച്ചാൽ ഒരു കോടി രൂപ പാരിതോഷികം നല്കുമെന്ന് അഖില ഭാരതീയ ക്ഷത്രിയ മഹാസഭ (എബികെഎം). ദീപിക പദുക്കോണിന്റെയും സഞ്ജയ് ലീല ബെൻസാലിയുടെയും ചിത്രങ്ങൾ കത്തിച്ച് എബികെഎം പ്രവർത്തകർ ദാമോദർ സ്വരൂപ് പാർക്കിൽ പ്രതിഷേധപ്രകടനം നടത്തി. കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു.
റാണി പദ്മാവതി അഗ്നിഹോമം നടത്തിയത് ദീപിക പദുക്കോണും അനുഭവിച്ചറിയണം. ദീപികയെ ആരെങ്കിലും ജീവനോടെ കത്തിച്ചാൽ ഒരു കോടി രൂപ നല്കും- എബികെഎം യുവജനനേതാവ് ഭുവനേശ്വർ സിംഗ് പറഞ്ഞു. ചിത്രം റിലീസ് ചെയ്യുന്നതിനു മുന്പു എബികെഎം ഭാരവാഹികളെ കാണിക്കണമെന്നും സിംഗ് ആവശ്യപ്പെട്ടു.