ജയ്പുർ: ലവ് ജിഹാദിനെക്കുറിച്ചു മനസിലാക്കുന്നതിനായി ഹിന്ദു സംഘടന സംഘടിപ്പിച്ചിരിക്കുന്ന ആധ്യത്മിക മേളയിൽ എല്ലാ സ്കൂളുകളും പങ്കെടുക്കണമെന്ന് രാജസ്ഥാൻ സർക്കാർ. ഹിന്ദു സ്പിരിച്വാലിറ്റി ആൻഡ് സര്‍വീസ് ഫൗണ്ടേഷന് എന്ന സംഘടന സംഘടിപ്പിക്കുന്ന മേളയിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പാണ് നിർദേശം നൽകിയിരിക്കുന്നത്.
മേളയിൽ ലൗ ജിഹാദ്, ക്രിസ്ത്യന്‍ ഗൂഢാലോചന’ തുടങ്ങിയ വിഷയങ്ങൾ വിവരിക്കുന്ന പുസ്തകങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകളാണുള്ളത്.തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദളിന്റെ സ്റ്റാളിൽ ലവ് ജിഹാദിൽനിന്ന് എപ്രകാരം കുട്ടികളെ രക്ഷിക്കാമെന്നു വിവരിക്കുന്ന പുസ്തകങ്ങളാണുള്ളത്.
ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ വിവാഹമാണ് ലവ് ജിഹാദിന് ഉദാഹരണമായി പുസ്തകത്തിൽ ചേർത്തിരിക്കുന്നത്. മുസ്ലിംമായ നടൻ തന്റെ ഹിന്ദു ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു ഹിന്ദു സ്ത്രീയെ വിവാഹം ചെയ്തിരിക്കുന്നതായി പുസ്തകം പറയുന്നു. ഈ മാസം 16നാണു മേള തുടങ്ങിയത്.
ആയിരം വർഷങ്ങളായി മുസ്ലിംകൾ ലവ് ജിഹാദിലൂടെ മതപരിവർത്തനം നടത്തുന്നതായ മറ്റൊരു പുസ്തകത്തിൽ പറയുന്നു. ബോളിവുഡ് നടി കരീന കപൂറിന്റെ മുഖചിത്രമുള്ള ലഘുലേഘയിൽ എപ്രകാരം ഹിന്ദു പെൺകുട്ടികളെ മുസ്ലിം യുവാക്കൾ ഇരയാക്കുന്നുവെന്നു വിവരിക്കുന്നു.