ലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ഇന്ന് വിവാഹത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്നു. കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമായി വിൻഡ്സർ കാസിലിൽ അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. മറ്റ് ആഘോഷപരിപാടികളില്ല.
ജോർജ് ആറാമൻ രാജാവിന്റെ മൂത്ത മകളായ എലിസബത്തും ഗ്രീസിലെയും ഡെന്മാർക്കിലെയും രാജകുമാരനായിരുന്ന ഫിലിപ്പും 1947ലാണു വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. വിവാഹസമയത്ത് എലിസബത്തിന് 21 ഉം ഫിലിപ്പിന് 26ഉം വയസായിരുന്നു.
വിവാഹത്തിന് ചെറിയ എതിർപ്പുകളുണ്ടായിരുന്നു. കാര്യമായ സാന്പത്തിശേഷിയില്ലാതിരുന്ന ഫിലിപ്പ് കൊട്ടാരവും രാജ്യവുമില്ലാത്ത രാജകുമാരനെന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് ഫിലിപ്പിന് 96ഉം എലിസബത്തിന് 91ഉം വയസുണ്ട്. ചാൾസ്, ആനി, ആൻഡ്രൂ, എഡ്വേർഡ് എന്നിവരാണു മക്കൾ.
1952ൽ എലിസബത്തിനു ഭരണം ലഭിച്ചു. യുണൈറ്റഡ് കിംഗ്ഡത്തിനു പുറമേ കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുടെയും ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം നേടിയ മറ്റു 12 രാജ്യങ്ങളുടെയും രാജ്ഞിയാണ്. ഫിലിപ്പിന് എഡിൻബറോയിലെ ഡ്യൂക് എന്ന പദവിയുണ്ട്.