ഡർബൻ: ദക്ഷിണാഫ്രിക്കയിലെ ഡർബാനിലെ ഇന്ത്യൻ കോൺസൽ ജനറൽ ശശാങ്ക് വിക്രമിന്റെ വസതിയിൽ കടന്നുകയറിയ സായുധരായ കൊള്ളക്കാർ അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും ബന്ദികളാക്കുകയും മോഷണം നടത്തുകയും ചെയ്തു.
വിക്രം, അഞ്ചു വയസായ മകൻ, വീട്ടുജോലിക്കാർ എന്നിവരെയാണു കുറേസമയത്തേക്കു ബന്ദികളാക്കിയത്. വിക്രമിനും കുടുംബത്തിനും പരിക്കൊന്നുമില്ലെന്ന് കോൺസൽ ജനറൽ എസ് കെ പാണ്ഡേ അറിയിച്ചു. കൊള്ളയുടെ വിവരം ദക്ഷിണാഫ്രിക്കൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കോൺസൽ ജനറലുമായി സംസാരിച്ചു.