ബെയ്ജിംഗ്: ബെയ്ജിംഗിലെ ഡാക്സിംഗ് ജില്ലയിൽ വീടിനു തീപിടിച്ച് 19 പേർ മരിച്ചു. ശനിയാഴ്ച രാവിലെയാണു തീപിടിത്തമുണ്ടായത്. തീ അണയ്ക്കാൻ മൂന്നു മണിക്കൂറെടുത്തു. ദുരന്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.