ന്യൂഡൽഹി: രാജസ്ഥാനിലും ഉത്തരാഖണ്ഡിലും ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാജസ്ഥാനിൽ റിക്ടർ സ്കെയിലിൽ 4.2 ഉം ഉത്തരാഖണ്ഡിൽ 3.3 ഉം ആണു പ്രകന്പനം രേഖപ്പെടുത്തിയത്.
ആദ്യ ഭൂചലനം രാജസ്ഥാനിലെ ജോധ്പുരിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3.21നും രണ്ടാമത്തെ ഭൂചലനം ഉത്തരാഖണ്ഡിലെ പിത്തോർഗഡിൽ 6.32നുമാണ് ഉണ്ടായത്.
ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അരുണാചലിലും ചൈനയിലെ തിബറ്റ് അതിർത്തിയിലും ഇന്നലെ പുലർച്ചെ 6.9 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങൾ അറിവായിട്ടില്ല.