ന്യൂഡൽഹി: ഹിന്ദി സിനിമാ താരം രാഹുൽ റോയി ബിജെപിയിൽ ചേർന്നു. പാർട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ സാന്നിധ്യത്തിൽ രാഹുൽ അംഗത്വം സ്വീകരിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവരുമായി പിന്നീട് രാഹുൽ റോയി കൂടിക്കാഴ്ച നടത്തി.