ന്യൂഡൽഹി: പത്രാധിപ സമിതിയുടെ പവിത്രത കാക്കേണ്ടത് പത്രപ്രവർത്തനത്തിന്റെ അന്തസ് കാക്കാൻ ആവശ്യമാണെന്നു പ്രമുഖ മാധ്യമപ്രവർത്തകൻ ശശികുമാർ.
പല പ്രമുഖ സ്ഥാപനങ്ങളിലും എഡിറ്റോറിയൽ വിഭാഗവും പരസ്യവിഭാഗവും തമ്മിലുണ്ടായിരുന്ന മറ നീങ്ങിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിലെ കേരള പ്രസ് ക്ലബിന്റെ ലോഗോ ശശികുമാർ പ്രകാശനം ചെയ്തു. ഡൽഹിയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ പ്രസിദ്ധീകരിക്കുന്ന ഡൽഹി സ്കെച്ചസിന്റെ പുതിയ ലക്കം ശശികുമാർ പരിചയപ്പെടുത്തി.