ബുവേനോസ് ആരിസ്: 44 നാവികസേനാ ഉദ്യോഗസ്ഥരുമായി അർജന്റീനയുടെ മുങ്ങിക്കൽ കാണാതായി. സാൻ ഹുവാൻ എന്നു പേരുള്ള മുങ്ങിക്കപ്പലുമായുള്ള ബന്ധം ബുധനാഴ്ച മുറിയുകയായിരുന്നു. പിന്നെ ഒരു വിവരവുമില്ല. റേഡിയോ ബന്ധം നഷ്ടമായാൽ മുങ്ങിക്കൽ ഉപരിതലത്തിൽ വരണമെന്നാണു ചട്ടം.
1983 ൽ കമ്മീഷൻ ചെയ്ത ജർമൻ നിർമിത മുങ്ങിക്കപ്പൽ ഡീസൽ-ഇലക്ട്രിക് പവറിലാണു പ്രവർത്തിക്കുന്നത്. കാണാതാവുന്പോൾ തെക്കൻ അറ്റ്ലാന്റിക്കിൽ കരയിൽനിന്ന് 430 കിലോമീറ്റർ അകലത്തിലായിരുന്നു. അമേരിക്കൻ ബഹിരാകാശ ഏജൻസി നാസായുടെ വിമാനവും തെരച്ചലിനുണ്ട്.