വാഷിംഗ്ടൺ ഡിസി: ബൈബിളിനു വേണ്ടി മാത്രമായുള്ള മ്യൂസിയം അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ ശനിയാഴ്ച തുറന്നു. അമേരിക്കയിലുടനീളം കരകൗശല വസ്തുക്കൾ വിൽക്കുന്ന ഹോബി ലോബി സ്റ്റോർസ് കന്പനി പ്രസിഡന്റ് സ്റ്റീവ് ഗ്രീനാണ് ഇതു സ്ഥാപിച്ചത്. 5000 ലക്ഷം ഡോളർ ചെലവായി.
എട്ടു നിലകളിലായി 4,30,000 ചതുരശ്ര അടി വലിപ്പമുണ്ട്. ബൈബിളിന്റെ ആദ്യ എഡിഷനുകള്‍, തോറാ ചുരുളുകള്‍, വത്തിക്കാന്‍ ലൈബ്രറിയില്‍നിന്നും ഇസ്രയേല്‍ പുരാവസ്തു വകുപ്പില്‍നിന്നും കടംകൊണ്ട പുരാവസ്തുക്കള്‍ തുടങ്ങിയവ കാണാം. ബൈബിൾ കഥകളുടെയും ചരിത്രത്തിന്റെയും പ്രദർശനം, 472 സീറ്റുകളുള്ള തിയേറ്റർ, മൂവായിരം ചതുരശ്ര അടിയുള്ള ബൈബിൾ ഗാർഡൻ മുതലായവ ഒരുക്കിയിട്ടുണ്ട്.