കോൽക്കത്ത: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ സന്ദർശകരായ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക്. മൂന്നാം ദിനം അവസാനിക്കുന്പോൾ ആറു വിക്കറ്റ്ശേഷിക്കേ ഏഴു റണ്‍സ് മാത്രം പിന്നിലാണ് ലങ്കയിപ്പോൾ. ഇന്ത്യയുടെ 172 റണ്‍സ് എന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടിയായി ക്രീസിലെത്തിയ ലങ്ക നാല് വിക്കറ്റ് നഷ്ടത്തിൽ 165 റണ്‍സ് എടുത്തിട്ടുണ്ട്.
അർധസെഞ്ചുറി നേടിയ ലഹിരു തിരിമാനെയും (51) എയ്ഞ്ചലോ മാത്യൂസുമാണ് (52) ലങ്കയെ നേരെ നിർത്തിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 99 റണ്‍സ് നേടി. ഇന്നലെ കളി അവസാനിക്കുന്പോൾ 13 റണ്‍സുമായി ക്യാപ്റ്റൻ ചൻഡിമലും 14 റണ്‍സുമായി ഡിക് വെല്ലയുമാണ് ക്രീസിൽ.
ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. നേരത്തേ അഞ്ചിന് 74 എന്ന നിലയിൽ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യക്കുവേണ്ടി ചേതേശ്വർ പൂജാര (52) അർധസെഞ്ചുറി നേടി. വൃദ്ധിമാൻ സാഹ (29), രവീന്ദ്ര ജഡേജ (22), മുഹമ്മദ് ഷാമി (24), ഭുവനേശ്വർ കുമാർ (13) എന്നിവർമാത്രമാണ് ഇന്ത്യൻ ഇന്നിംഗ്സിൽ രണ്ടക്കം കടന്ന മറ്റ് ബാറ്റ്സ്മാന്മാർ.
ഒന്നാം ടെസ്റ്റ്: ലങ്ക ലീഡിലേക്ക്
12:09 AM Nov 19, 2017 | Deepika.com