ശ്രീനഗർ: കാഷ്മീരിലെ ഭീകരരുടെ വെടിയേറ്റ് പോലീസ് സബ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടു. ശ്രീനഗറിലെ സക്കൂറ മേഖലയിലായിരുന്നു ആക്രമണം. സബ് ഇൻസ്പെക്ടർ ഇമ്രാൻ താക് ആണു കൊല്ലപ്പെട്ടത്. ഒരു സ്പെഷൽ പോലീസ് ഓഫീസർക്കു പരിക്കേറ്റു. ഭീകരരിൽ ഒരാളെ പോലീസ് പിടികൂടി.