ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ മെട്രോ സ്റ്റേഷനിൽ 25 വയസുകാരിയായ മാധ്യമപ്രവർത്തകയ്ക്കു നേരേ പീഡനശ്രമം. ഡൽഹിയിലെ ഐടിഒ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ പടികൾ ഇറങ്ങി വരുന്നതിനിടെ യുവാവ് പെണ്‍കുട്ടിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞ പെണ്‍കുട്ടിയെ ഇയാൾ കൈയേറ്റം ചെയ്യുകയും ചെയ്തു.
ആദ്യം ഇയാൾ ദേഹത്ത് തട്ടിയപ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ഓർത്തതെന്നും എന്നാൽ പിന്നീട് ഇയാൾ പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. സമീപത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലാതിരുന്നതിനാൽ തനിക്ക് ഇയാളെ പിന്തുടർന്നു പിടിക്കേണ്ട അവസ്ഥയായിരുന്നുവെന്നും യുവതി പറഞ്ഞു.സിസിടിവി ദൃശ്യങ്ങളിൽ ഇതെല്ലാം വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.