ജയ്പുർ: ബോളിവുഡ് ചിത്രം പദ്മാവതിക്കെതിരേ പ്രതിഷേധപ്രകടനം നടത്തുന്ന സംഘടനകൾ രാജസ്ഥാനിലെ ചിത്തോർഗഡ് കോട്ടയിലേക്കുള്ള പ്രവേശനം തടഞ്ഞു.
ലോകപൈതൃക പട്ടികയിലുള്ള ഈ കോട്ടയ്ക്കുള്ളിലാണ് പദ്മിനി കൊട്ടാരം. വിനോദസഞ്ചാരികളുടെ പ്രവേശനം തടയാൻ ചിലർ ശ്രമിച്ചെങ്കിലും പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചെന്ന് ചിത്തോർഗഡ് എസ്പി പ്രശാൻ കുമാർ ഖംസേര പറഞ്ഞു.
സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പദ്മാവതിയിൽ രജപുത്ര റാണി പദ്മാവതിയെ മോശമായി ചിത്രീകരിച്ചെന്നാണ് രജപുത്ര സംഘടനകളുടെ ആരോപണം. ചിത്രത്തിനെതിരേ രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്.