ജയ്പൂർ: മതവികാരം വ്രണപ്പെടാൻ സാധ്യതയുള്ളതാൽ ബോളിവുഡ് ചിത്രം പദ്മാവതി റിലീസ് തടയണമെന്ന് അജ്മീർ ദർഗയിലെ ദീവാൻ സൈനുൾ അബ്ദീൻ അലി ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.
ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീല ബെൻസാലിയെ വിവാദ എഴുത്തുകാരായ സൽമാൻ റഷ്ദി, തസ്ലിമ നസ്രിൻ, താരിഖ് ഭട്ട് എന്നിവരോട് ഉപമിച്ച ദീവാൻ, ചിത്രം മുസ്ലിംകൾ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു. ചിത്രം മതവികാരം വ്രണപ്പെടുത്തു മെന്നു ചൂണ്ടിക്കാട്ടി വിവിധ രജപുത്ര സംഘടനകളും പദ്മാവതിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.