കണ്ണൂർ: കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലും പോലീസ് പരേഡ് ഗ്രൗണ്ടിലുമായി നടന്നുവന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ്- രണ്ട് മത്സരങ്ങൾ സമാപിച്ചു.
17 വയസിൽ താഴെയുള്ളവരുടെ വിഭാഗം മത്സരഫലങ്ങൾ ഒന്നും രണ്ടും സ്ഥാനക്രമത്തിൽ : ഹോക്കി ആൺ: തൃശൂർ, എറണാകുളം. പെൺ: പാലക്കാട്, തിരുവനന്തപുരം. ഖൊ-ഖൊ ആൺ: പാലക്കാട്, മലപ്പുറം. പെൺ: പാലക്കാട്, മലപ്പുറം. ബാസ്കറ്റ്ബോൾ ആൺ: കോട്ടയം, തൃശൂർ. പെൺ: കണ്ണൂർ, കോഴിക്കോട്. ടേബിൾ ടെന്നീസ് ആൺ: കോഴിക്കോട്, വയനാട്. പെൺ: കോഴിക്കോട്, വയനാട്. ജൂഡോ പെൺകുട്ടികൾ 56 കിലോഗ്രാം വിഭാഗം: ജീഷ്മ (മലപ്പുറം), ദിയ സുനിൽ (തൃശൂർ). 40 കിലോ: അനിത ഹരിദാസ് (എറണാകുളം), ആർ.ഐശ്വര്യ (തിരുവനന്തപുരം). 44 കിലോ: കെ.അനുമോൾ (തിരുവനന്തപുരം), ആൽഫ അന്ന വിൽസൻ (തൃശൂർ), 48 കിലോ: സബിത മോൾ (പാലക്കാട്), റീമ ബാബു( തിരുവനന്തപുരം), 52 കിലോ: മേഘ തോമസ് (ഇടുക്കി), മഞ്ജിത മനോജ് (ഇടുക്കി). 57 കിലോ: മരിയ വിൻസന്റ് (ഇടുക്കി), സോഫിയ കുഞ്ഞുമോൻ (എറണാകുളം). 65 കിലോ: ഹർഷ വേണു (തിരുവനന്തപുരം), കെ.നമിത (തൃശൂർ). 70 കിലോഗ്രാമിനു മുകളിൽ: സാന്ദ്ര ഏബ്രഹാം (കോട്ടയം), സെജിൻ എസ്.ബിന്ദു (ആലപ്പുഴ). 70 കിലോഗ്രാമിൽ താഴെ: പി.ജെ.ജോഷ്ന (തൃശൂർ), ടി.ആർ.ഐശ്വര്യ (എറണാകുളം).
സ്കൂൾ ഗെയിംസ് ഗ്രൂപ്പ്-രണ്ട് മത്സരങ്ങൾ സമാപിച്ചു
11:50 PM Nov 16, 2017 | Deepika.com