റാഞ്ചി: ജാർഖണ്ഡ്-ഛത്തീസ്ഗഡ് അതിർത്തിയിൽ മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനത്തിൽ ഏഴു സുരക്ഷാസൈനികർക്കു പരിക്കേറ്റു. അഞ്ചു സിആർപിഎഫ് ജവാന്മാക്കും രണ്ട് ജാർഖണ്ഡ് പോലീസുകാർക്കുമാണു പരിക്കേറ്റത്. ഇവരെ റാഞ്ചിയിലെ ആശുപത്രിയിലേക്കു മാറ്റി.