നയ്പിഡോ: ന്യൂനപക്ഷ രോഹിംഗ്യ മുസ്ലിംകൾക്ക് എതിരേ മ്യാൻമർ സൈന്യം അക്രമം അഴിച്ചുവിട്ടെന്ന ആരോപണത്തെക്കുറിച്ചു സ്വതന്ത്ര അന്വേഷണം വേണമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ. ഈ ഘട്ടത്തിൽ മ്യാൻമറിനെതിരേ ഉപരോധത്തിനു സമ്മർദം ചെലുത്തുകയില്ല. അതിക്രമം നടത്തിയ വ്യക്തികൾക്ക് എതിരേ ഉപരോധം ഏർപ്പെടുത്താം.
മ്യാൻമറിൽ സന്ദർശനം നടത്തിയ ടില്ലേർസൺ സിവിലിയൻ നേതാവ് ഓങ്സാൻ സ്യൂകിയുമായും സൈനികമേധാവിയുമായും കൂടിക്കാഴ്ച നടത്തി. രോഹിംഗ്യകൾക്ക് എതിരേയുള്ള മനുഷ്യാവകാശധ്വംസനത്തെ അപലപിക്കാൻ തയാറാവാത്ത സ്യൂകിക്ക് എതിരേ അന്തർദേശീയ തലത്തിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. അവർക്കു നൽകിയ ബഹുമതി ഓക്സ്ഫഡ് യൂണിവേഴ്സിറ്റി തിരിച്ചെടുക്കുകവരെ ചെയ്തു.
വടക്കൻ റാഖൈൻ സംസ്ഥാനത്ത് ഓഗസ്റ്റിലാണ് സൈന്യം രോഹിംഗ്യകൾക്ക് എതിരേ ആക്രമണം അഴിച്ചുവിട്ടത്. രോഹിംഗ്യകളുമായി ബന്ധപ്പെട്ട ചിലർ സൈനിക ചെക്കുപോസ്റ്റുകൾ ആക്രമിച്ചെന്നു പറഞ്ഞാണ് സൈന്യം നരനായാട്ട് ആരംഭിച്ചത്. ഇതിനകം ആറുലക്ഷത്തോളം രോഹിംഗ്യകൾ മ്യാൻമറിൽനിന്നു ബംഗ്ളാദേശിലേക്കു പലായനം ചെയ്തിട്ടുണ്ടെന്നാണു കണക്ക്.
ഇതിനിടെ ടില്ലേർസന്റെ സന്ദർശനത്തിനു തൊട്ടുമുന്പ് രോഹിംഗ്യ പ്രശ്നത്തിൽ ഉൾപ്പെട്ട സൈനികർക്കു ക്ലീൻചിറ്റ് നൽകിക്കൊണ്ടുള്ള റിപ്പോർട്ട് സൈന്യം പ്രസിദ്ധപ്പെടുത്തി.