രഞ്ജി: കേരള- സൗരാഷ്ട്ര മത്സരം നാളെ തുമ്പയിൽ
11:42 PM Nov 15, 2017 | Deepika.com
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് ബി ചതുർദിന മത്സരത്തിൽ കേരളം നാളെ സൗരാഷ്ട്രയെ നേരിടും. തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ രാവിലെ 9:30ന് മത്സരം ആരംഭിക്കും. കഴിഞ്ഞ നാലു മത്സരങ്ങളിൽ മൂന്നു വിജയവും ഒരു പരാജയവുമായി കേരളം ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്. കേരളത്തിന് 18 പോയിന്റുണ്ട്.കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി സൗരാഷ്ട്ര ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.