ഷാങ്ഹായ്: ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ് വാള് രണ്ടാം റൗണ്ടില്‍. ആദ്യ റൗണ്ടില്‍ സൈന യുഎസ്എയുടെ ബീവെന്‍ ഷാംഗിനെ 21-12, 21-13ന് പരാജയപ്പെടുത്തി. എന്നാല്‍, പുരുഷ ഡബിള്‍സില്‍ സ്വാസ്തിക്സായ് രാജ് രങ്കറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി. ചൈനയുടെ ചെംഗ് ലു-നാന് ഷാംഗ് സഖ്യത്തോട് 21-13, 21-13നാണ് തോറ്റത്. രണ്ടാം റൗണ്ടില്‍ സൈന ജപ്പാന്റെ അകാനെ യാമഗുച്ചിയെ നേരിടും.
മറ്റ് മത്സരങ്ങളില്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സൗരഭ് വര്‍മയും വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സികി റെഡ്ഢി സഖ്യവും പുറത്തായി.
ചൈനീസ് ഇതിഹാസം ലിന് ഡാന്‍ ആദ്യ റൗണ്ടില്‍ പുറത്തായി. ഇന്തോനേഷ്യയുടെ ജോനാഥന് ക്രിസ്റ്റിയാണ് ലിന് ഡാനെ 21-19, 21-16ന് അട്ടിമറിച്ചത്. ലിന് ഡാന്‍ നേരിട്ട അട്ടിമറി സംഭവിക്കാതെ ലീ ചോംഗ് വീ തായ് വാന്റെ സു ജെന്‍-ഹോവിനെ 21-5, 21-17ന് പരാജയപ്പെടുത്തി.
ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ്: സൈന രണ്ടാം റൗണ്ടില്‍
11:42 PM Nov 15, 2017 | Deepika.com