സിഡ്നി: 2018 ഫിഫ ലോകകപ്പിന് ഏഷ്യന്‍ മേഖലയില്‍നിന്ന് ഓസ്ട്രേലിയയും യൂറോപ്പില്‍നിന്ന് ഡെന്മാര്ക്കും യോഗ്യത നേടി. ഇന്റര്‍ കോണ്ടിനെന്റല് രണ്ടാംപാദ പ്ലേ ഓഫില്‍ ഓസ്ട്രേലിയ 3-1ന് ഹോണ്ടുറാസിനെ തകര്‍ത്തു. ഡെന്മാര്ക്ക് 5-1ന് റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെ കീഴടക്കി. ഓസ്്ട്രേലി-ഹോണ്ടുറാസ്, ഡെന്മാര്ക്ക്-അയലന്‍ഡ് ആദ്യ പാദ മത്സരങ്ങള്‍ ഗോള്‍രഹിത സമനിലയാകുകയായിരുന്നു.
ഹോണ്ടുറാസിനെതിരേ ഹാട്രിക് നേടിയ സോക്കറൂസ് നായകന് മൈല്‍ ജെഡിനാകാണ് കളിയിലെ താരമായത്. ഓസ്ട്രേലിയ നേടിയ മൂന്നു ഗോളും നായകനില്നിന്നായിരുന്നു. ഇതില്‍ രണ്ടെണ്ണം പെനാല്‍റ്റി സ്പോട്ടില്നിന്നായിരുന്നു. 53, 72 (പെനാല്‍റ്റി), 85 (പെനാല്‍റ്റി) മിനിറ്റുകളിലായിരുന്നു നായകന്റെ ഗോളുകള്‍. 90+4ാം മിനിറ്റില്‍ ഹോണ്ടുറാസ് ആല്‍ബര്‍ട്ട് ഏലിയാസിലൂടെ ഒരു ഗോള്‍ മടക്കി ആശ്വാസം കണ്ടു. ഓസ്ട്രേലിയ തുടര്‍ച്ചയായ നാലാം തവണയാണ് ലോകകപ്പിനു യോഗ്യത നേടുന്നത്.
ഓസ്ട്രേലിയ, ഡെന്മാര്ക്ക് ലോകകപ്പിന്്
11:42 PM Nov 15, 2017 | Deepika.com