അ​ര്‍ജ​ന്‍റീ​ന​യ്ക്കു തോ​ല്‍വി, ബ്രസീലിനു സമനില

11:42 PM Nov 15, 2017 | Deepika.com
ക്രാ​സ്‌​നോ​ഡ​ര്‍: അ​ന്താ​രാ​ഷ് ട്ര ​സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ അ​ര്‍ജ​ന്‍റീ​ന​യ്ക്കു ഞെ​ട്ടി​ക്കു​ന്ന തോ​ല്‍വി. ര​ണ്ടി​നെ​തി​രേ നാ​ലു ഗോ​ളി​ന് നൈ​ജീ​രി​യ അ​ര്‍ജ​ന്‍റീ​ന​യെ ത​ക​ര്‍ത്തു. അ​ല​ക്‌​സ് ഇ​വോ​ബി​യു​ടെ ഇ​ര​ട്ട ഗോ​ളാ​ണ് ര​ണ്ടു ഗോ​ളി​നു പി​ന്നി​ല്‍നി​ന്ന നൈ​ജീ​രി​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. ല​യ​ണ​ല്‍ മെ​സി ഇ​ല്ലാ​തെ​യാ​ണ് അ​ര്‍ജ​ന്‍റീ​ന ഇ​റ​ങ്ങി​യ​ത്. ‍ 27-ാം മി​നി​റ്റി​ല്‍ എ​വ​ര്‍ ബെ​നേ​ഗ ഗോ​ളി​ല്‍ അ​ര്‍ജ​ന്‍റീ​ന മു​ന്നി​ലെ​ത്തി.

36-ാം മി​നി​റ്റി​ല്‍ സെ​ര്‍ജി​യോ അ​ഗ്വേ​റോ മു​ന്‍ ലോ​ക ചാ​മ്പ്യ​ന്മാ​രു​ടെ ലീ​ഡ് ഉ​യ​ര്‍ത്തി. കെ​ലീ​ച്ചി ഇ​ഹെ​നാ​ച്ച,‍ ഇ​വോ​ബി​(ഇരട്ടഗോൾ),‍ ബ്രി​യാ​ന്‍ ഇ​ഡോ​വു എന്നിവർ നൈജീരിയയിക്കായി സ്കോർ ചെയ്തു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളെ​ല്ലാം സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു. ഇം​ഗ്ല​ണ്ട്-​ബ്ര​സീ​ല്‍ മ​ത്സ​രം ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ​പ്പോ​ള്‍റ​ഷ്യ-​സ്‌​പെ​യി​ന്‍ മ​ത്സ​രം 3-3 ന്‍റെ ​വേ​ശ സ​മ​നി​ല​യും ജ​ര്‍മ​നി-​ഫ്രാ​ന്‍സ് മ​ത്സ​രം 2-2 ​സ​മ​നി​ലയാ​യിരുന്നു ഫലം.