പനാജി: മലയാളി സംവിധായകൻ സനൽകുമാർ ശശിധരന്റെ സെക്സി ദുർഗയടക്കം രണ്ടു സിനിമകൾ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ ജൂറി അധ്യക്ഷൻ രാജിവച്ചു.
ഇന്ത്യൻപനോരമ വിഭാഗം ജൂറി അധ്യക്ഷൻ സുജോയ്ഘോഷ് ആണ് രാജിവച്ചത്. രവി ജാദവിന്റെ മറാത്തി സിനിമ നൂഡും ഒഴിവാക്കിയിരുന്നു. കേന്ദ്രവാർത്താ വിനിമയമന്ത്രാലയമാണ് സിനിമ ഒഴിവാക്കിയത്. നവംബർ 20 മുതൽ 28 വരെയാണു 48-ാം രാജ്യാന്തര ചലച്ചിത്രമേള. സുജോയ്ഘോഷ് അധ്യക്ഷനായ പതിമൂന്നംഗ ജൂറിയാണ് ഇന്ത്യൻ പനോരമയിലേക്ക് 24 ചിത്രങ്ങൾ തെരഞ്ഞെടുത്തത്.