അഹമ്മദാബാദ്: ഇലക്ട്രോണിക് പരസ്യങ്ങളിൽ പപ്പു എന്ന പദം ഉപയോഗിക്കുന്നതിനു ബിജെപിക്കു തെരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്ക്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയെ ലക്ഷ്യമിട്ട് ഉപയോഗിക്കുന്ന ഈ വാക്ക് അപകീർത്തികരമാണെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ രാഹുലിനെതിരേ പപ്പു പ്രയോഗം വ്യാപകമായിരുന്നു.