റിയാദ്: യോഗയെ കായികവിനോദമായി സൗദി ഭരണകൂടം അംഗീകരിച്ചു. യോഗ പഠിക്കാനും പ്രചരിപ്പിക്കാനും പൗരന്മാർക്കു വിലക്കുണ്ടാവില്ല. ഐക്യരാഷ്ട്രസഭ 2015 മുതൽ അന്താരാഷ്ട്ര യോഗദിനം ജൂൺ21ന് ആചരിക്കുന്നു. അന്ന് സൗദിയിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങൾ യോഗാ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.