ഡാളസ്: അമേരിക്കയിലെ ടെക്സസിൽ മരിച്ച മൂന്നു വയസുകാരി ഷെറിൻ മാത്യൂസിന്റെ നാലു വയസുള്ള സഹോദരിയെ ബന്ധുവിനു താത്കാലികമായി വിട്ടുകൊടുക്കും. കോടതി ഇതിന് അനുമതി നല്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എറണാകുളം സ്വദേശി വെസ്ലി മാത്യുവും ഭാര്യ സിനിയും ചേർന്ന് ബിഹാറിൽനിന്നു ദത്തെടുത്ത ഷെറിനെ കഴിഞ്ഞമാസം ആദ്യം കാണാതാവുകയും രണ്ടാഴ്ചയ്ക്കുശേഷം മൃതദേഹം കണ്ടെത്തുകയുമായിരുന്നു. വെസ്ലി അറസ്റ്റിലാണ്. വെസ്ലിയുടെയും സിനിയുടെയും മകളെ ശിശുസംരക്ഷണ സമിതി ഏറ്റെടുക്കുകയായിരുന്നു.