ലണ്ടൻ: റഷ്യയ്ക്കും പ്രസിഡന്റ് വ്ലാദിമിർ പുടിനും എതിരേ നിശിത വിമർശനം ചൊരിഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. റഷ്യ പാശ്ചാത്യ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പു പ്രക്രിയയിൽ ഇടപെടുന്നുണ്ടെന്നും സർക്കാർ സംവിധാനങ്ങളിൽ സൈബർ ചാരപ്പണി നടത്തുന്നുണ്ടെന്നും അവർ ആരോപിച്ചു.