വിജയവാഡ: കൗമാര ഇന്ത്യ നാളെ മുതല്‍ ട്രാക്കില്‍. 2,500ലേറെ കായിക താരങ്ങള്‍ പങ്കെടുക്കുന്ന ദേശീയ ജൂണിയര്‍ അത്ലറ്റിക് മീറ്റിന് വിജയവാഡ ഒരുങ്ങി. ഗുണ്ടൂരിലെ ആചാര്യ നാഗാര്‍ജുന യൂണിവേഴ്സിറ്റിയിലാണ് 20 വരെ നീണ്ടുനില്‍ക്കുന്ന മീറ്റ്. നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ 152 അംഗ ടീം വിജയവാഡയിലെത്തി. അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 18, അണ്ടര്‍ 20 വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍.
കേരളത്തിനായി ഇത്തവണ ട്രാക്കിലിറങ്ങുക 80 പെണ്‍കുട്ടികളും 72 ആണ്‍കുട്ടികളുമാണ്. ടീം അംഗങ്ങളില്‍ ചിലര്‍ നേരത്തെ തന്നെ ഗുണ്ടൂരില്‍ എത്തിയിട്ടുണ്ട്. ഭോപ്പാലില്‍ നടന്ന ദേശീയ ജൂണിയര്‍ മീറ്റില്‍ പങ്കെടുത്തവരില്‍ 21 താരങ്ങള്‍ നേരിട്ട് ഗുണ്ടുരിലെത്തുകയായിരുന്നു. ഇവര്‍ പരിശീലനം തുടങ്ങി. നാളെ 19 ഫൈനലുകളാണുള്ളത്. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 5000 മീറ്ററോടെയാണ് പോരാട്ടങ്ങള്‍ക്ക് ചൂടുപിടിക്കുക. കേരളത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷയായ അനുമോള്‍ തമ്പി ഈ ഇനത്തില്‍ ട്രാക്കിലിറങ്ങുന്നുണ്ട്.
ദേശീയ ജൂണിയര്‍ അത്ലറ്റിക് മീറ്റ് നാളെ മുതല്‍
11:52 PM Nov 14, 2017 | Deepika.com