ചങ്ങനാശേരി: എസ്എച്ച് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന അഖിലകേരള ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ ബോയിസ് വിഭാഗത്തിൽ ആതിഥേയരായ എസ്എച്ച് സ്കൂൾ ജേതാക്കളായി. കൊരട്ടി എൽഎഫ് സ്കൂളാണ് റണ്ണർഅപ്പ്. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കൊരട്ടി എൽഎഫ്, മൗണ്ട് കാർമൽ കോട്ടയത്തെ പരാജയപ്പെടുത്തി.
വോളിബോൾ ടൂർണമെന്റിൽ ബോയ്സ് വിഭാഗത്തിൽ പേരാമംഗലം എസ്ഡിവിച്ച്എസ്എസ്, കോട്ടയം ഗിരിദീപത്തെ പരാജയപ്പെടുത്തി. അഖിലകേരള വോളിബോൾ ടൂർണമെന്റ് പെണ്‍കുട്ടികളുടെ വിഭാഗത്തിൽ സ്പോർട് ഡിവിഷൻ കണ്ണൂർ, ബത്തേരി സെന്റ് മേരീസ് ഹയർസെക്കൻഡറിയെ പരാജയപ്പെടുത്തി. ഓൾ കേരള ഹാൻഡ്ബോൾ ടൂർണമെന്റിൽ മണർകാട് സെന്റ് മേരീസ് ചങ്ങനാശേരി എസ്എച്ചിനെ പരാജയപ്പെടുത്തി. ചങ്ങനാശേരി ഡിവൈഎസ്പി ആർ. ശ്രീകുമാർ ഫൈനൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. വി ജയികൾക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ട്രോഫികൾ സമ്മാനിച്ചു. പ്രിൻസിപ്പൽ പി.എ.കുര്യച്ചൻ അധ്യക്ഷത വഹിച്ചു.
ബാസ്കറ്റ്ബോൾ കിരീടം എസ്എച്ചിന്
11:52 PM Nov 14, 2017 | Deepika.com