അഹമ്മദാബാദ്: പാട്ടിദാർ നേതാവ് ഹാർദിക് പട്ടേലിന്റേതെന്നു പറഞ്ഞ് ലൈംഗിക വീഡിയോ. തന്നെ അപമാനിക്കാൻ ബിജെപി ഉണ്ടാക്കിയ കൃത്രിമ വീഡിയോയാണ് അതെന്നു ഹാർദിക് പറഞ്ഞു.ഇങ്ങനെ എന്തെങ്കിലും ‘വൃത്തികെട്ട’ സിഡി ഇറക്കി ബിജെപി തന്നെ മോശപ്പെടുത്താൻ ശ്രമിക്കുമെന്നു രണ്ടു ദിവസം മുൻപ് ഹാർദിക് പറഞ്ഞിരുന്നു. ഇറങ്ങിയ സിഡിയിലുള്ളതു താനല്ലെന്നും ഹാർദിക് പറഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള 24-കാരനായ ഹാർദിക് കോൺഗ്രസുമായുള്ള ചർച്ചയുടെ അന്ത്യഘട്ടത്തിലാണിപ്പോൾ. പട്ടേൽ സംവരണ വിഷയത്തിലാണു ഹാർദിക്കും ബിജെപിയും തെറ്റിയത്.
മേയ് 16-ലേതെന്നു രേഖപ്പെടുത്തിയിട്ടുള്ള വീഡിയോ രാവിലെ മുതൽ ചില ഗുജറാത്തി ചാനലുകൾ പ്രദർശിപ്പിച്ചു.