മനില: ആസിയാൻ ഉച്ചകോടിക്ക് എത്തിയ രാഷ്ട്രനേതാക്കൾക്ക് നൽകിയ അത്താഴവിരുന്നിൽ ഫിലിപ്പീൻ പ്രസിഡന്റിന്റെ പാട്ട് ഹരമായി. ഞായറാഴ്ച 19 രാഷ്ട്രത്തലവന്മാർ പങ്കെടുത്ത വിരുന്നിലാണ് ഡുട്ടെർട്ടെ മൈക്രോഫോൺ കൈയിലെടുത്ത് ഒരു പ്രേമഗാനത്തിന്റെ ഈരടികൾ പാടിയത്. യുഎസിലെ കമാൻഡർ ഇൻ ചീഫിന്റെ ഉത്തരവു പ്രകാരമാണു താൻ പാടിയതെന്നു ഡുട്ടെർട്ടെ പറഞ്ഞതായി എബിഎസ്-സിബിഎൻ ന്യൂസ് ചാനൽ റിപ്പോർട്ടു ചെയ്തു.
അമേരിക്കയുടെ മുൻ കോളനിയായ ഫിലിപ്പീൻസും അമേരിക്കയുമായുള്ള ബന്ധം അടുത്തകാലത്തു മോശമായിരുന്നു. എന്നാൽ ട്രംപിന്റെ സന്ദർശനം എല്ലാം മാറ്റിമറിച്ചു. മയക്കുമരുന്നു വേട്ടയുടെ പേരിൽ ഫിലിപ്പീൻസിൽ നടക്കുന്ന മനുഷ്യാവകാശധ്വംസനത്തെക്കുറിച്ച് ട്രംപ് ഒന്നും മിണ്ടിയില്ല. ഡുട്ടെർട്ടെയുമായി നല്ല ബന്ധമാണുള്ളതെന്നു പറഞ്ഞ ട്രംപ് ഉച്ചകോടി സംഘടിപ്പിച്ചതിന് അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു.
ട്രംപിനെപ്പോലെ തുറന്നടിച്ചു സംസാരിക്കുന്നതിൽ തത്പരനായ ഡുട്ടെർട്ടെ കിഴക്കിന്റെ ട്രംപ് എന്നാണ് അറിയപ്പെടുന്നത്.