മനില: രാമായണത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ സംഗീതനൃത്തപരിപാടി ആസിയാൻ ഉച്ചകോടിക്കെത്തിയ രാജ്യത്തലവന്മാരുടെ മനം കവർന്നു. ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗ്, ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ തുടങ്ങിയവർ ആസ്വദിച്ചു.
പ്രമുഖ ബാലെ ട്രൂപ്പായ ബാലെ ഫിലിപ്പീൻസിലെ ആലീസ് റെയ്സിന്റെ നേതൃത്വത്തിലാണ് നൃത്തസംഗീത ശില്പം അവതരിപ്പിച്ചത്. മോദി അഭിനന്ദന ട്വീറ്റ് പുറപ്പെടുവിച്ചു.
തെക്കു കിഴക്കനേഷ്യൻ രാജ്യങ്ങളിൽ രാമായണത്തിന് വലിയ പ്രചാരമുണ്ട്. ഫിലിപ്പീൻസിൽ ‘മഹാരദിയ ലാവണ’(രാവണ രാജാവ്) എന്നാണ് ഇതിഹാസത്തിനു പേര്. ഫിലിപ്പീൻസിലെ നൃത്തരൂപമായ ‘സിംഗ്കിൽ’ രാമായണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.