ഗോവ: എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യ ഇന്ന് മ്യാൻമറിനെ നേരിടുമ്പോള്‍ വിജയത്തുടര്‍ച്ച നിലനിര്‍ത്താനായിരിക്കും ശ്രമിക്കുക. ഒപ്പം ഫിഫ റാങ്കിംഗില്‍ മുന്നേറ്റവും ഇന്ത്യ പ്രതീക്ഷിക്കുന്നു.
ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ട ഇന്ത്യ നാലുകളിയില്‍ 12 പോയിന്റുമായി യോഗ്യത നേടിക്കഴിഞ്ഞു. ടൂര്‍ണമെന്റിലെ കഴിഞ്ഞ മത്സരത്തില്‍ 4-1ന് മക്കാവുവിനെ തോല്‍പ്പിച്ചാണ് ഇന്ത്യ യോഗ്യത നേടിയത്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനവും വിജയത്തുടര്‍ച്ചയും പ്രതീക്ഷിക്കുന്ന ഇന്ത്യക്ക് വിജയത്തില്‍ക്കുറഞ്ഞ് ഒന്നും ചിന്തിക്കുന്നില്ല. ഇതുതന്നെയാണ് പരിശീലകന് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനും പറഞ്ഞത്. വിജയം നേടിയാന്‍ ഇന്ത്യക്കു വീണ്ടു ഫിഫ റാങ്കിംഗില്‍ ആദ്യ നൂറിനുള്ളില്‍ കടക്കാനാകും.
മ്യാൻമറിനാണെങ്കില് യോഗ്യതാ പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം കൂടിയേ തീരു. നിലവില്‍ പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്താണ്. മൂന്നു മത്സരം കൂടി ശേഷിക്കേ നാലു പോയിന്റുള്ള മ്യാൻമറിനു ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമേ യോഗ്യത നേടാനാകൂ.
വിജയം തുടരാന്‍ ഇന്ത്യ ഇന്നു മ്യാൻമറിനെതിരേ
11:50 PM Nov 13, 2017 | Deepika.com