കൽപ്പറ്റ: സി.കെ. നായിഡു ട്രോഫി അണ്ടർ-23 ക്രിക്കറ്റ് ടൂർണമെന്റിൽ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ തമിഴ്നാട് കേരളത്തെ 189 റണ്‍സിന് തോൽപ്പിച്ചു. ഇതോടെ ടൂർണമെന്റിൽ തമിഴ്നാടിനു ആറ് പോയിന്റായി.
നാലിന് 92 എന്ന നിലയിൽ ഇന്നലെ ബാറ്റിംഗ് തുടങ്ങിയ കേരളത്തിന് കാര്യമായ ചെറുത്തുനിൽപ്പ് നടത്താൻപോലുമായില്ല. ഓപ്പണർ എസ്.രോഹൻ(53), എഫ്. ഫനൂസ്(36), ക്യാപ്റ്റൻ സൽമാൻ നിസാർ (20) എന്നിവർ മാത്രമാണ് പിടിച്ചുനിന്നത്.
സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ്: കേരളം തോറ്റു
11:50 PM Nov 13, 2017 | Deepika.com