അമരാവതി: വിജയവാഡയ്ക്കു സമീപം കൃഷ്ണ നദിയിൽ ബോട്ട് 14 പേർ മരിച്ചു. ഏഴു പേരെ കാണാതായി. ബോട്ടിലുണ്ടായിരുന്ന പതിനഞ്ചുപേരെ മത്സ്യത്തൊഴിലാളികളും ദേശീയ ദുരന്തനിവാരണ സേനയിലെ അംഗങ്ങളും ചേർന്നു രക്ഷപ്പെടുത്തി.
കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകുന്നേരം 5.45 നായിരുന്നു സംഭവം. ഭവാനിപുരത്തെ പുന്നാമി ഘട്ടിൽനിന്നു ഫെറി വില്ലേജിലെ പവിത്ര സംഗമത്തിലേക്കു പോവുകയായിരുന്ന സ്വകാര്യ കന്പനിയുടെ ടൂറിസം ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 36 പേരാണു ബോട്ടിലുണ്ടായത്. ബോട്ടിന്റെ ഒരു ഭാഗത്ത് ഭാരം കൂടിയതുമൂലമാണു ദുരന്തമുണ്ടായത്.