മനില: ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തി. ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന ഫിലിപ്പീൻസിലെ പ്രസിഡന്റ് ഡുട്ടെർട്ടെ നൽകിയ അത്താഴവിരുന്നിനിടെ ആയിരുന്നു കൂടിക്കാഴ്ച. ഉച്ചകോടിക്കെത്തിയ രാജ്യത്തലവന്മാരെല്ലാം ഫിലിപ്പീൻസുകാരുടെ വേഷമാണ് ധരിച്ചത്.