വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ നോർത്ത് കരോളൈന സംസ്ഥാനത്ത് വെടിവയ്പിൽ ഇന്ത്യൻ വംശജൻ മരിച്ചു. ഫെയ്റ്റൺവിൽ സിറ്റിയിൽ മോട്ടലും നിശാക്ലബ്ബും നടത്തിയിരുന്ന ഗുജറാത്തി വംശജൻ ആകാശ് ആർ. തലാത്തി(40) ആണു മരിച്ചത്. ക്ലബ്ബിൽനിന്ന് ഇറക്കിവിട്ട മാർക്കീസ് ഡെവിറ്റ്(23) തോക്കുമായി തിരിച്ചെത്തുകയായിരുന്നു. ഇയാളും ക്ലബ്ലിലെ സെക്യൂരിറ്റി ജീവനക്കാരനും തമ്മിൽ വെടിവയ് പുണ്ടായി. കാഴ്ചക്കാരനായിരുന്ന ആകാശിനു വെടിയേറ്റു. മറ്റു മൂന്നു പേർക്കുകൂടി പരിക്കേറ്റു.