ഇസ്ലാമാബാദ്: ഇരുപത്തിമൂന്നു പാർട്ടികളുടെ മഹാസഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുൻ പാക് ഏകാധിപതി പർവേസ് മുഷാറഫ്. പാക്കിസ്ഥാൻ അവാമി ഇത്തേഹദിന്റെ (പിഎഐ)അധ്യക്ഷൻ മുഷാറഫും സെക്രട്ടറി ജനറൽ ഇക്ബാൽ ധറുമാണ്.
മുഹാജിറുകളെ (കുടിയേറ്റക്കാർ) പ്രതിനിധീകരിക്കുന്ന പാർട്ടികൾ യോജിച്ചു നിൽക്കേണ്ടതുണ്ടെന്ന് മുഷാറഫ് ചൂണ്ടിക്കാട്ടി. വൈകാതെ പാക്കിസ്ഥാനിൽ മടങ്ങിയെത്തുമെന്നു ദുബായിൽനിന്നു വീഡിയോ കോൺഫറൻസിലൂടെ മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്ത മുഷാറഫ് വ്യക്തമാക്കി.
ബേനസീർ ഭൂട്ടോ വധക്കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് മുഷാറഫ് രാജ്യം വിട്ടത്.