സ്റ്റോക്ഹോം: തിങ്കളാഴ്ച ഇറ്റലിയിലെ സാന്‍ സിറോയില്‍ സ്വീഡന് ജയിച്ചാല്‍ ഇറ്റലിയില്ലാത്ത ഒരു ലോകകപ്പിന് പുതുതലമുറ സാക്ഷ്യം വഹിക്കേണ്ടിവരും. മുമ്പ് 1958ല്‍ സ്വീഡന് ആതിഥേയരായ ലോകകപ്പാണ് അസൂറികള്‍ക്കു യോഗ്യത നേടാനാവാതെ പോയ ഏക ലോകകപ്പ്.
ഇതിനു മുമ്പ് 1930ലെ പ്രഥമ ലോകകപ്പില്‍ ഇറ്റലി പങ്കെടുത്തിരുന്നില്ല. സ്വീഡന് തലസ്ഥാനം സ്റ്റോക്ഹോമില് നടന്ന ആദ്യപാദ പ്ലേ ഓഫ് മത്സരത്തില്‍ ഇറ്റലിയെ സ്വീഡന് 1-0ന് കീഴടങ്ങി. ജയത്തോടെ സ്വീഡന് ലോകകപ്പിന് ഒരുപടി അടുത്തു. എന്നാല്‍ ഇറ്റലിക്ക് റഷ്യന്‍ ലോകകപ്പിനെത്തണമെങ്കില് രണ്ടാം പാദ മത്സരം നടക്കുന്ന സ്വന്തം ഗ്രൗണ്ടില്‍ മികച്ച വിജയം കൂടിയേ തീരൂ. രണ്ടാം പാദത്തില്‍ ഇറ്റലി പരാജയപ്പെട്ടാല്‍ 2006നുശേഷം സ്വീഡന് ലോകകപ്പ് കളിക്കും.
ജേക്കബ് ജോണ്സണ് 61-ാം മിനിറ്റില്‍ നേടിയ ഗോളാണ് ഇറ്റലിയുടെ കഥകഴിച്ചത്. ഇറ്റാലിയന്‍ മുന്നേറ്റത്തെ സ്വീഡിഷ് താരങ്ങള്‍ ശാരീരികമികവ് കൊണ്ടുകൂടി നേരിട്ടതോടെ ഇറ്റലി വലഞ്ഞു. സ്വീഡന്റെ ശാരീരിക ആക്രമണത്തില്‍നിന്നു പതുക്കെ പുറത്തുകടന്ന ഇറ്റലി അവസരങ്ങള്‍ ഉണ്ടാക്കിയെടുത്തു. ആദ്യ പകുതിക്കു പിരിയുന്നതിനു മുമ്പ് സ്വീഡന്റെ മാര്‍കസ് ബെര്‍ഗിന്റെ ഷോട്ട് ജിയന്ലൂയിജി ബഫണ് രക്ഷപ്പെടുത്തി. രണ്ടാം പകുതിയില്‍ ഇറ്റലി ഗോളിനായി ആക്രമണം ശക്തമാക്കിയെങ്കിലും ഫലം കണ്ടില്ല. 61-ാം മിനിറ്റില്‍ സ്വീഡന് വലുകുലുക്കി. എമില്‍ ക്രാഫ്ത്തയുടെ ത്രോ ഓല ടോയിവോനന് ജോണ്‍സണു തിരിച്ചുവിട്ടു. ജോണ്‍സന്റെ ശ്രമം ഡാനിയല്‍ ഡി റോസിയുടെ ദേഹത്തു തട്ടി ബഫണെ കബളിപ്പിച്ച് വലയില്‍ വീണു. നാലു മിനിറ്റ് മുമ്പാണ് ജോണ്സണ് പകരക്കാരാനായി കളത്തിലെത്തിയത്.
മത്സരത്തിലെ ആദ്യ പകുതിയില്‍ സ്വീഡനാണ് മികച്ചുനിന്നത്. ഇറ്റാലിന്‍ മുന്നേറ്റനിരയിലെ ആന്ദ്രെ ബെല്ലോട്ടി, സിറോ ഇമ്മേബിലും പന്തു കിട്ടാതെ വിഷമിച്ചു. ലഭിച്ച അവസരങ്ങള്‍ ഇവര്‍ പാഴാക്കുകയും ചെയ്തു. ആദ്യ പകുതയില്‍ ഇറ്റലിക്ക് ഒരു പ്രാവശ്യം മാത്രമാണു ഗോള്‍ നേടാനുള്ള അവസരം ലഭിച്ചത്. ഇത് മാത്യോ ഡാര്‍മിയന്റെ ക്രോസ് ക്ലോസ് റേഞ്ചില്നിന്ന ബെല്ലോട്ടിയുടെ ഹെഡര്‍ പുറത്തേക്കുപോയി.
65-ാം മിനിറ്റില്‍ ബെല്ലോട്ടിയെ മാറ്റുന്നതുവരെ ആകെ അഞ്ചു ടച്ച് മാത്രമാണ് ആ സ്ട്രൈക്കറില്നിന്നുണ്ടായത്. മഞ്ഞക്കാര്‍ഡ് കണ്ട മാര്‍കോ വെറാട്ടി അടുത്ത മത്സരത്തില്‍ പുറത്തിരിക്കുന്നതും ഇറ്റലിയെ വിഷമിപ്പിക്കുന്നു. ബഫന്റെ 174-ാം അന്താരാഷ് ട്ര മത്സരമായിരുന്നു. ഇറ്റലി ലോകകപ്പില്‍നിന്നു പുറത്താകുകയാണെങ്കില്‍ തിങ്കളാഴ്ചത്തെ മത്സരമാകും ബഫന്റെ അവസാന അന്താരാഷ്ട്ര മത്സരം.
ലോകകപ്പ് പ്ലേ ഓഫിൽ സ്വീഡനോടു തോറ്റു ഇറ്റലി തുലാസിൽ
11:51 PM Nov 11, 2017 | Deepika.com