മിന്‍സ്ക്: കൊക്കോ വാന്‍ഡെവെഗെയുടെ മികവില്‍ ഫെഡ് കപ്പ് ഫൈനലില്‍ ബലാറസിനെതിരേ യുഎസ്എയ്ക്കു ലീഡ്. ആദ്യ സിംഗിള്‍സില്‍ വാന്‍ഡെവെഗെ 6-4, 6-4ന് അലിയാക്സാന്ഡ്ര സാസ്നോവിച്ചിനെ പരാജയപ്പെടുത്തി. ഈ ഫെഡ് കപ്പ് നേടാനായാല്‍ അമേരിക്കയുടെ 18 നേട്ടമായിരിക്കും. 2000ലാണ് അവസാനമായി യുഎസ്എ ഫെഡ് കപ്പ് ചാമ്പ്യന്മാരാകുന്നത്. ബലാറസിനെ പരാജയപ്പെടുത്താനായാല്‍ ഫെഡ് കപ്പിനായി 17 വര്‍ഷത്തെ യുഎസഎയുടെ കാത്തിരിപ്പാണ് അവസാനിക്കുക. വനിത റാങ്കിംഗില്‍ ആദ്യ പത്തിലെത്തിയ വാന്‍ഡെവെഗെ അനായാസ ജയമാണ് സ്വന്തമാക്കിയത്.
ആദ്യ സെറ്റിലെ ആദ്യ ഗെയിം ബ്രോക് ചെയ്തശേഷം സര്‍വ് വിട്ടുകൊടുക്കാതെയാണ് വാന്‍ഡെവെഗെ കളിച്ചത്. രണ്ടാം സെറ്റിലും സാസ്നോവിച്ചിന്റെ സര്‍വ് ബ്രേക്ക് ചെയ്തുകൊണ്ടാണു വാന്ഡെവെഗേ തുടങ്ങിയത്. എന്നാല്‍ എതിരാളി വിട്ടുകൊടുക്കാന്‍ തയാറല്ലായിരുന്നു. വാന്ഡെവെഗെയ്ക്ക് ഒപ്പമെത്താന്‍ സാസ്നോവിച്ചിനായി. എന്നാല്‍ സര്‍വ് ബ്രേക്ക് ചെയ്ത യുഎസ് താരം മത്സരം വിട്ടുകൊടുക്കാതെ നിലനിര്‍ത്തി.
വാന്ഡെവെഗെയ്ക്കു ജയം: യുഎസ്എയ്ക്കു ലീഡ്
11:50 PM Nov 11, 2017 | Deepika.com