ന്യൂഡൽഹി: ഇന്ത്യയിൽ കരൾമാറ്റ ശസ്ത്രക്രിയ നടത്താൻ ആഗ്രഹിക്കുന്ന പാക് പൗരന് ഉടൻ വീസ അനുവദിക്കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കറാച്ചി സ്വദേശി മുഹമ്മദ് തൽഹയാണ് തന്റെ പിതാവിനു കരൾമാറ്റ ശസ്ത്രക്രിയ നടത്താൻ വീസ അനുവദിക്കണമെന്നാവശ്യപ്പെട്ടു വിദേശകാര്യമന്ത്രിക്കു ട്വിറ്റ് ചെയ്തത്. പിതാവ് ഷമിം അഹമ്മദിനു ശസ്ത്രക്രിയയ്ക്ക് വീസ അനുവദിക്കാൻ നടപടിക്രമങ്ങൾ ആരംഭിച്ചുവെന്നാണു സുഷമ സ്വരാജ് ട്വിറ്ററിലൂടെ മറുപടി നല്കിയത്.