ക്രൊയേഷ്യക്കും സ്വിറ്റ്സര്‍ലന്‍ഡിനും ജയം
12:24 AM Nov 11, 2017 | Deepika.com
സാഗ്രെബ്/ബെല്‍ഫാസ്റ്റ്: 2018 ഫിഫ ലോകകപ്പിനുള്ള യൂറോപ്യന്‍ ആദ്യപാദ പ്ലേ ഓഫ് മത്സരങ്ങളില്‍ ക്രൊയേഷ്യ ക്കും സ്വിറ്റ്സര്ലര്ഡിനും ജയം. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ ക്രൊയേഷ്യ 4-1ന് ഗ്രീസിനെ തോല്പിച്ചു. മൂന്നു ഗോള്‍ ലീഡ് നേടിയ ക്രൊയേഷ്യ അടുത്ത ലോകകപ്പിനുള്ള ചുവട് കൂടുതല്‍ മുറുക്കി. വിവാദപരമായ പെനാല്‍റ്റിയിലൂടെ സ്വിറ്റ്സര്‍ലന്‍ഡ് വടക്കന്‍ അയര്‍ലന്‍ഡിനെ 1-0ന് തോല്പിച്ചു.