ദേശീയ അണ്ടര്‍ 9 ചെസ്
12:24 AM Nov 11, 2017 | Deepika.com
ഗുഡ്ഗാവ്: ദേശീയ അണ്ടര്‍ 9 ചെസ് ചാമ്പ്യന്‍ഷിപ്പിലെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന്റെ അനുപം എം. ശ്രീകുമാര്‍ പതിനൊന്നില്‍ ഒന്‍പതു പോയിന്റോടെ കിരീടം നേടി. ഓപ്പണ്‍ വിഭാഗത്തില്‍ കാദം ഒ. എം. മനീഷ് ഒന്‍പതര പോയിന്റോടെ ചാമ്പ്യനായി. ഒന്‍പതര പോയിന്റ് നേടിയ മലയാളി താരം ജോണ്‍ വെനി അക്കരകാരന്‍ രണ്ടാം സ്ഥാനക്കാരനായി. പത്താം റൗണ്ട് മല്‍സരം കഴിഞ്ഞപ്പോള്‍ എല്ലാവരേയുംകാള്‍ ഒരു പോയിന്റിന്റെ ലീഡുണ്ടായിരുന്ന ജോണ്‍ വെനിക്ക് അവസാന റൗണ്ടിലെ പരാജയം കാരണമാണ് കിരീടം നഷ്ടമായത്.