ഡാനാംഗ്: കൗമാരപ്രായത്തിൽ താൻ ഒരാളെ കുത്തിക്കൊലപ്പെടുത്തിയിട്ടുണ്ടെന്നു ഫിലിപ്പീൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡുട്ടെർട്ടെയുടെ വെളിപ്പെടുത്തൽ. യുഎൻ മനുഷ്യാവകാശ വിദഗ്ധ ആഗ്നസ് കലമാർഡിനെ നേരിൽ കണ്ടാൽ മുഖത്തടിക്കുമെന്നു ഡുട്ടെർട്ടെ ഭീഷണി മുഴക്കി. ഫിലിപ്പീൻസിലെ മയക്കുമരുന്നു വേട്ടയെക്കുറിച്ചു വേവലാതിപ്പെടുന്ന ആഗ്നസ് പശ്ചിമേഷ്യയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കാര്യം മിണ്ടാത്തത് എന്താണെന്നും ഡുട്ടെർട്ടെ ചോദിച്ചു.
വിയറ്റ്നാമിലെ ഡാനാംഗിൽ ഏഷ്യാ-പസഫിക് ഉച്ചകോടിക്ക് എത്തിയ ഡുട്ടെർട്ടെ ഫിലിപ്പീൻ സമൂഹത്തോടു സംസാരിക്കവേയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. അതിശയോക്തി പറയുന്നതിൽ തത്പരനായ പ്രസിഡന്റ് പറയുന്നതെല്ലാം അതേപടി വിശ്വസിക്കരുതെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കൾ മുന്നറിയിപ്പു നൽകി. മയക്കുമരുന്നു കള്ളക്കടത്തുകാർക്ക് എതിരേ ഡുട്ടെർട്ടെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.