ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ വേർപെടുന്ന തീയതി പ്രഖ്യാപിച്ചു. 2019 മാർച്ച് 29ന് ബ്രിട്ടീഷ് സമയം രാത്രി 11ന് (ബ്രസൽസിൽ അർധരാത്രി) ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ അംഗമല്ലാതാവും.യൂറോപ്യൻ യൂണിയൻ പിൻവാങ്ങൽ ബില്ലിൽ തിയതി എഴുതിച്ചേർക്കുമെന്നു ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ് അറിയിച്ചു.
പിൻവാങ്ങൽ തീയതി രേഖപ്പെടുത്തിയ ബിൽ അടുത്തയാഴ്ച പാർലമെന്റിൽ ചർച്ചയ്ക്കു വയ്ക്കും. ബ്രെക്സിറ്റ് തീരുമാനം അന്തിമമാണ്. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും തീരുമാനം അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി തെരേസാ മേ ഡെയിലി ടെലഗ്രാഫിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.
2016 ജൂണിലെ ഹിതപരിശോധനയിൽ ബ്രെക്സിറ്റ് അനുകൂലികൾക്കു മുൻതൂക്കം കിട്ടിയതിനെത്തുടർന്നാണ് 28 അംഗ യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം വെട്ടിമുറിക്കാൻ ബ്രിട്ടൻ തീരുമാനിച്ചത്. ലിസ്ബൺ ഉടന്പടിയിലെ 50-ാംവകുപ്പു പ്രകാരമാണ് ബന്ധവിച്ഛേദന നടപടികൾക്കു തുടക്കംകുറിച്ചത്.