കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ ചാവേർ സ്ഫോടനത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥനടക്കം ആറു പേർ കൊല്ലപ്പെട്ടു. അഡീഷണൽ ഇൻസ്പെക്ടർ ജനറൽ ഹമീദ് ഷക്കീൽ അടക്കമുള്ളവരാണു മരിച്ചത്. ഷക്കീലിന്റെ വാഹനം സ്ഫോടനത്തിൽ തകർന്നു.