മടിക്കേരി: കർണാടക സർക്കാരിന്റെ നേതൃത്വത്തിൽ ടിപ്പു ജയന്തി ആഘോഷിക്കുന്നതിൽ പ്രതിഷേധിച്ചു സംഘ്പരിവാർ ആഭിമുഖ്യമുള്ള ടിപ്പു ജയന്തി വിരോധ മുന്നണിയുടെ നേതൃത്വത്തിൽ കുടക് ജില്ലയിൽ ഇന്നു ബന്ദ് ആചരിക്കും. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണു ബന്ദ്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്നു ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.