ന്യൂഡൽഹി: കേരള ജേർണലിസ്റ്റ് യൂണിയൻ (കെജെയു) ഡൽഹി ഘടകം പ്രസിഡന്റായി പി. പുരുഷോത്തമനെയും ജനറൽ സെക്രട്ടറിയായി സിബി മാന്പുഴക്കരിയേയും തെരഞ്ഞെടുത്തു. കാർട്ടൂണിസ്റ്റ് സുധീർനാഥ്, ചന്ദ്രിക ബാലകൃഷ്ണൻ, ഇ. അജിതൻ (വൈസ് പ്രസിഡന്റുമാർ), സജി ജേക്കബ്, രാജീവ് ജോസഫ് (സെക്രട്ടറിമാർ), ബിന്ദു ഗിരീഷ് (ട്രഷറർ) എന്നിവരാണു മറ്റു ഭാരവാഹികൾ.